1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kaladi University Sisa Thomas Sanghi

വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കാലടി സർവകലാശാല വീണ്ടും കോടതിയിലേക്ക്

Kaladi University, Kaladi University Issue, Sisa Thomas, SFI
കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വീണ്ടും വൈസ് ചാൻസലറുടെ നീക്കം. വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കാലടി സർവകലാശാല അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയിരിക്കുന്നത്. 
 
ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയാൽ അത് സർവകലാശാലയുടെ അച്ചടക്കത്തെയും സ്വാഭാവിക പ്രവർത്തനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കാതിരിക്കാനുള്ള നീക്കമാണ് സിസ തോമസ് നടത്തുന്നത്. 
 
വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കണമെന്നും പരീക്ഷയെഴുതാൻ കുട്ടികൾക്ക് അവസരം നൽകണമെന്നുമാണ് ഇന്നലെ സിംഗിൾ ബഞ്ചിന്റെ വിധി വന്നത്. വിഷയത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടും കോടതി തള്ളിയിരുന്നു.
 
സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാൻ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിദ്യാർഥികൾക്ക് ക്യാംപസിൽ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവിൽ നിർദേശിച്ചത്. 
അടുത്ത ലേഖനം
'എറണാകുളത്തെ ഫ്‌ളാറ്റ്, ട്വന്റി ട്വന്റി വണ്ടിനമ്പർ'; ഷാഫിയെ കുത്തി ഉണ്ണിത്താൻ, എന്താണ് ഉദ്ദേശിച്ചത് ?