അതീവ ജാഗ്രതയുടെ മണിക്കൂറുകൾ; സംസ്ഥാനത്ത് റെഡ് അലർട്ട്, ശക്തമായ കാറ്റിനും സാധ്യത
രാത്രി യാത്രകൾ ഒഴിവാക്കുക, വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കുക
സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് എട്ട് വരെയുള്ള തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Orange Alert
കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
Read Here: 'ഞാനാണോ അറസ്റ്റ് ചെയ്യാൻ പറയേണ്ടത്'; ടി.ജി.മോഹൻദാസിനെതിരായ നടപടിയിൽ ആഭ്യന്തര മന്ത്രി
Yellow Alert
Yellow Alert
തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഓഗസ്റ്റ് എട്ട് വരെ കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.