എന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാം, ചക്രവര്‍ത്തി ബിരുദം കാണിക്കുമോ: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍
പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. തന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാമെന്നും ചക്രവര്‍ത്തി ബിരുദം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സൂറത്തില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ അഭിജിത്തിന്റെ സാമ്പത്തിക പശ്ചാത്തലം അന്വേഷിച്ച് പരാതിയുമായി എത്തിയിരുന്നു.
അഭിജിത്തിന്റെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണെന്നും വിദേശ പഠനത്തിന് മകനെ അയക്കാന്‍ മാത്രം ഇയാള്‍ക്ക പണം എവിടുന്നാണെന്ന് വാദിക്കുന്നു. വ്യക്തികളുടെ സാമ്പത്തിക വിവരം അന്വേഷിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആശങ്കയില്ലെന്ന് അഭിജിത്ത് ചോദിച്ചു.
വിദ്യാഭ്യാസ രേഖ പുറത്തുവിടാന്‍ തനിക്കുള്ള ധൈര്യം പ്രധാനമന്ത്രി ഉണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഗാന്ധിവധത്തിന് പിന്നിലുള്ളവരാണ് ബിജെപിയെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.